സിന്ജിയാംഗ: ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ സിന്‍ജിയാംഗ് മേഖലയില്‍ ചൈന വിപുലമായ സൈനിക അഭ്യാസം നടത്തി. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ 10000ത്തിലധികം സൈനികര്‍ ഈ സൈനിക അഭ്യാസത്തില്‍ പങ്കെടുത്തതയാണ് ചൈന അവകാശപ്പെടുന്നത്. സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങളും ചൈന പുറത്തു വിട്ടു.
ഇന്ത്യയുടെയും പാകിസ്ഥാനും ശേഷം രണ്ടു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ആദ്യമായാണ് ചൈന സൈനിക അഭ്യാസം നടത്തിയത്.സിന്‍ജിയാംഗ് കൂടാതെ ബെയിജീംഗ്, നഞ്ജിംഗ്, ഷെംഗ്ദു, ജിനാന്‍, ഷെന്യാങ്, ലാന്‍ഷോ, ഗുവാംഗ് സു എന്നീ ഏഴു സൈനിക കേന്ദ്രങ്ങളാണ് ചൈനയ്ക്കുള്ളത്.
സൈന്യത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരം സൈനിക അഭ്യാസങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് സൈനികമേധാവി അറിയിച്ചു.
Post Your Comments