ന്യൂഡല്‍ഹി: പേപ്പര്‍ കറന്‍സികള്‍ വൈകാതെ പ്ലാസ്റ്റിക് കറന്‍സികളാകും. അടുത്ത പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഭാവിയില്‍ പ്ലാസ്റ്റിക് കറന്‍സികള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. കള്ളനോട്ട് പ്രചരണം തടയാന്‍ ഈ വഴിയും തിരഞ്ഞെടുക്കുമെന്നാണ് പറയുന്നത്.
പ്ലാസ്റ്റിക് കറന്‍സികള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. കറന്‍സി നിര്‍മാണത്തിനായി പ്ലാസ്റ്റിക്കോ പോളിമറോ ഉയോഗിക്കാനാണ് തീരുമാനം. റിസര്‍വ് ബാങ്ക് ഇങ്ങനെയൊരു ആവശ്യവുമായി നേരത്തെ തന്നെ രംഗത്തുവന്നിരുന്നുന.
ഇതുമായി ബന്ധപ്പെട്ട് ചില പരീക്ഷണങ്ങളും ആര്‍ബിഐ സംഘടിപ്പിച്ചിരുന്നു. ആദ്യം പത്ത് രൂപയിലായിരിക്കും ഈ പരീക്ഷണം നടത്തുക. പത്തു രൂപയുടെ ഒരു ബില്യന്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത അഞ്ചു നഗരങ്ങളില്‍ വിതരണം ചെയ്യുമെന്ന് 2014 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
കൊച്ചി, മൈസൂരു, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെയാണ് അന്ന് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. ഇത്തരം നോട്ടുകള്‍ക്ക് അഞ്ച് വര്‍ഷം വരെ ആയുസ്സ് കണകാക്കാം. ഇത്തരം നോട്ടുകള്‍വെച്ച് കള്ളനോട്ട് ഉണ്ടാക്കുവാന്‍ ബുദ്ധിമുട്ടുമാണ്. ഓസ്‌ട്രേലിയ ഇതിനോടകം ഇത് പരീക്ഷിച്ചു കഴിഞ്ഞു.
Post Your Comments