CinemaLife StyleSpirituality

ആര്‍ഷ സംസ്കാരവും ആചാരങ്ങളും തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് വേണ്ടി ഒരു വീഡിയോ : അഭിനവമോഹിനികള്‍ക്ക് ഒരു ചരമഗീതം

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായി മല കയറി ക്ഷേത്രത്തിലെത്താൻ പദ്ധതിയിടുന്ന ചില ‘മാന്യ’ സ്ത്രീരത്നങ്ങൾക്ക്, സംഗീത രൂപത്തില്‍, നല്ല കാരിരുമ്പിന്റെ കരുത്തിലുള്ള കൊട്ട് കൊടുക്കാനായി ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് തയ്യാർ. ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ “തിരുവാഭരണം” എന്ന അയ്യപ്പഭക്തിഗാന സമാഹാരത്തിലെ “അഭിനവമോഹിനികൾ” എന്ന മ്യൂസിക് വീഡിയോയാണ് സംഗതി. വിജയൻ ഈസ്റ്റ് കോസ്റ്റ് സംവിധാനം നിർവ്വഹിച്ച മ്യൂസിക് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനിൽ നായരാണ്. സന്തോഷ് വർമ്മ എഴുതിയ പ്രസ്തുത ഗാനം സംഗീതം നിർവ്വഹിച്ച് ആലാപിച്ചത് ‘ജയവിജയ’ സഹോദരന്മാരിൽ ജയനാണ്.

പ്രശസ്ത സിനിമാ സീരിയൽ താരങ്ങളായ കലാധരൻ, അനൂപ് ശിവസേവൻ, മധു മേനോൻ എന്നിവരുടെ നേതൃത്വത്തിൽ രഞ്ജിത്ത്, സുരേഷ് എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button