ഇടുക്കി : മൂന്നാറിന് സമീപം വട്ടവട പഞ്ചായത്തില്‍ കുടിവെള്ളത്തിന് സംഘര്‍ഷം. കുടിവെള്ളത്തിന്റെ പേരില്‍ രണ്ടു ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഴത്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ചെക്ക് ഡാം വഴിയാണ് വട്ടവട പ്രദേശത്തേക്ക് കുടിവെള്ളം ലഭിച്ചിരുന്നത്. വേനല്‍ കനത്തതോടെ ഡാമില്‍ വെള്ളം കുറഞ്ഞു. ഇതോടെ വട്ടവട നിവാസികള്‍ ചെക്ക് ഡാം വൃത്തിയാക്കി ഉയരം കൂട്ടുന്നതിന് രാവിലെ പഴത്തോട്ടത്തില്‍ സംഘമായി എത്തി. നിര്‍മാണ ജോലികള്‍ ആരംഭിച്ചപ്പോള്‍ പഴത്തോട്ടം നിവാസികള്‍ തടഞ്ഞു. ഇതേതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ചുമടെടുക്കാന്‍ സ്ഥലത്തു കൊണ്ടു വന്ന കുതിരകള്‍ വിരണ്ട് ആളുകള്‍ക്കിടയിലേക്ക് ഓടി. ഇതു കണ്ടു ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ്ടും ചിലര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
Post Your Comments