
ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്കു ബോംബ് ഭീഷണി. ഫോണിലൂടെ എത്തിയ സന്ദേശത്തില്‍ ആശുപത്രി തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഫോണ്‍ വിളിച്ചത് ആരാണെന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് ആശുപത്രിക്കു കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് അപ്പോളോ ആശുപത്രിയില്‍ ജയലളിത മരണത്തിനു കീഴടങ്ങിയത്.
Post Your Comments