ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പലതവണയായി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുകയാണ്. ക്ഷുഭിതനായ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വിമര്‍ശനവുമായി രംഗത്ത്. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുക എന്നത് സ്ഥിരം പരിപാടി ആയിരിക്കുന്നു. ഇത് അംഗീകരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങള്‍ മാത്രം ഉണ്ടാക്കിയാല്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. ദൈവത്തെയോര്‍ത്ത് എംപിമാര്‍ അവരവരുടെ ജോലി ചെയ്യണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ചര്‍ച്ച, സംവാദം, തീരുമാനം എന്നിവയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് നടപടികള്‍ നിര്‍വ്വഹിക്കുന്നതിനാണ് നിങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സഭാ നടപടികള്‍ തടസപ്പെടുത്താന്‍ പാര്‍ലമെന്ററി സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. വനിതാ സംവരണ ബില്‍ ലോക്സഭ പാസാക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു.
Post Your Comments