India

നോട്ട് അസാധു പ്രഖ്യാപനം വന്ന ശേഷമുള്ള രണ്ട് ദിവസത്തെ സ്വർണ്ണ വിൽപ്പന : ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

മുംബൈ : പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപന ശേഷമുള്ള രണ്ടു ദിവസം കൊണ്ട് 15000 കിലോഗ്രാം സ്വർണ്ണം വിറ്റതായ റിപ്പോർട്ടുകള്‍ പുറത്ത്. നോട്ട് അസാധുവാക്കല്‍ നിലവില്‍ വന്ന നവംബര്‍ എട്ടിനും ഒമ്പതിനും രാജ്യത്തുടനീളം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈമാറിയാണ് ഇത്രയധികം സ്വര്‍ണം വിറ്റഴിച്ചത്.  നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കും, ഒമ്പതിന് പുലര്‍ച്ചെ മൂന്നുമണിക്കുമിടയിലാണ് ഇതില്‍ ഏറിയ പങ്കും വിറ്റഴിഞ്ഞത്. ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ വില്‍പന റിപ്പോര്‍ട്ട് ചെയ്തത്.

5000 കോടി രൂപയുടെ മൂല്യമുള്ള സ്വര്‍ണമാണ് ഈ ദിവസങ്ങളില്‍ വിറ്റതെന്നും, അസോസിയേഷനു കീഴിലെ 2500 ജ്വല്ലറികളില്‍ നടത്തിയ വില്‍പനയുടെ കണക്കാണിതെന്നും ഇന്ത്യന്‍ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button