
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അക്രമികളുടെ ക്രൂര താണ്ഡവം തുടരുന്നു. കശ്മീരിലെ സ്‌കൂള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനന്ത്‌നാഗ് ജില്ലയിലെ മണിഗാമിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. പെട്രോള്‍ ബോംബെറിഞ്ഞായിരുന്നു ആക്രമണമെന്ന് ഡിവൈഎസ്പി റമീസ് അഹമ്മദ് പറഞ്ഞു. 25 ല്‍ അധികം സ്‌കൂളുകള്‍ തീവ്രവാദികള്‍ ഇതിനോടകം അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയുടെ വധത്തിന്റെ പ്രതികാരമായാണ് അക്രമങ്ങള്‍ നടക്കുന്നത്.
Post Your Comments