ന്യൂഡല്‍ഹി: നിരോധിച്ച 500 രൂപയ്ക്ക് ആയുസ് ഡിസംബര്‍ പത്തുവരെ മാത്രം. ഡിസംബര്‍ പത്ത് കഴിഞ്ഞാല്‍ 500 രൂപ ഒരാവശ്യത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്നതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 15 വരെ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ സേവനങ്ങള്‍ക്കും, റെയില്‍വേ ടിക്കറ്റിനും, മറ്റ് അവശ്യ സേവനങ്ങള്‍ക്കുമായിരുന്നു ഇളവ് നല്‍കിയിരുന്നു. ഈ വരുന്ന പത്തോടെ അതും അവസാനിക്കും. കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 1000 രൂപയുടെ ഉപയോഗം നേരത്തെ തന്നെ നിരോധിച്ചിരുന്നു.
Post Your Comments