ചെന്നൈ : കമ്മിഷൻ അടിസ്ഥാനത്തിൽ കളളപ്പണം വെളുപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന സംശയത്തെ തുടർന്ന് ആദായ നികുതി വകുപ്പ് ചെന്നൈ നഗരത്തിലെ രണ്ടു വീടുകളിൽ നടത്തിയ പരിശോധനയിൽ 90 കോടി രൂപയും 100 പവൻ സ്വർണവും പിടികൂടി. ഇതിൽ 70 കോടി രൂപയും പുതിയ നോട്ടുകളാണ്. ഇതിന്റെ ഭാഗമായി വ്യവസായികളായ ശ്രീനിവാസ റെഡ്ഡി, ശേഖർ റെഡ്ഡി, ഒാഡിറ്ററായ പ്രേം എന്നിവരെ അധികൃതർ കസ്റ്റഡിയിലെടുത്തു.
അണ്ണാ നഗർ, ടി നഗർ എന്നിവിടങ്ങളിലെ വീടുകളിലാണു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. വീടുകളിലെ രഹസ്സ്യ ലോക്കറിലായിരുന്നു പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. എട്ടിടങ്ങളിലായി രാവിലെ മുതൽ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുന്നു.
Post Your Comments