Technology

വാട്ട്സ്ആപ്പിൽ വരുന്ന ഈ സന്ദേശം സൂക്ഷിക്കുക

ഒരു വര്‍ഷത്തേക്ക് സൗജന്യ 4ജി ഡേറ്റയും വോയ്‌സ് കോളും ബിഎസ്എൻഎൽ നൽകുന്നു എന്ന സന്ദേശം വാട്ട്സ്ആപ്പിൽ ലഭിച്ചാൽ സൂക്ഷിക്കുക. ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ സുഹൃത്തുക്കള്‍ക്ക് ഷെയർ ചെയ്യുകയോ ചെയ്യരുത്. ബിഎസ്എന്‍എല്‍ ഓഫര്‍ ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്നും ജിയോയ്ക്ക് സമാനമായി ഒരു ബാര്‍ കോഡ് ഉണ്ടാക്കണമെന്നുമാണ് സന്ദേശം.

സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബിഎസ്എന്നിലിന്റെ പോലെ തോന്നുന്ന ഒരു വെബ്‌സൈറ്റിൽ എത്തിച്ചേരും. സൈറ്റിൽ 4ജി എക്‌സ്പ്രസ്സ് ബിഎസ്എന്‍എല്‍ എന്ന പരസ്യം കാണാം. യൂസര്‍മാരുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനായി ആവശ്യപ്പെടും. യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയെടുക്കാനുള്ള ഒരു ശ്രമമമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button