NewsIndia

മോദിയും ജയലളിതയും തമ്മിലുള്ള സൗഹൃദം ദൃഢമാക്കിയത് ഒരു പൂച്ചെണ്ട്

2007ൽ മോദിയുടെ സത്യപ്രതിജഞ ചടങ്ങിൽ സംബന്ധിക്കാൻ ജയലളിതയും എത്തിയിരുന്നു. അഹമ്മദാബാദിലെ ഹോട്ടലിൽ മോദിക്ക് സമ്മാനിക്കാനുള്ള ഒരു പൂച്ചെണ്ടിനായി ജയലളിത കയർത്തതായി നവ് ഗുജറാത്ത് സമയത്തിൻെറ പ്രതിനിധി അജയ് ഉമ്മത്ത് പറയുന്നുണ്ട്. മോദിക്ക് നൽകാനായി സ്വന്തമായി ഡിസൈൻ ചെയ്‌ത ഒരു പൂച്ചെണ്ട് ആണ് ജയലളിത നൽകാൻ ആഗ്രഹിച്ചത്. എന്നാൽ ഹോട്ടൽ അധികൃതർ ജയലളിത ഡിസൈൻ ചെയ്‌ത ബൊക്കെ അല്ല നൽകിയത്.

എന്നാൽ ജയലളിത താൻ കൃത്യമായി വരച്ച് ഏൽപ്പിച്ച ബൊക്കെ ഡിസൈൻ തന്നെ വേണമെന്ന് ആവശ്യപ്പെട്ടു . ഒടുവിൽ അധികൃതർ മാപ്പ് പറഞ്ഞു. അതിനുശേഷം നിമിഷ നേരത്തിനുള്ളിൽ ജയലളിത മറ്റൊരു ഡിസൈൻ വരയ്ക്കുകയും മുല്ലപ്പൂവുകളും , പച്ച ഇലകൾ കൊണ്ടുംബൊക്കെ കവർ ചെയ്യാനും പറഞ്ഞു. പിറ്റേന്ന് സർദാർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മോദിക്ക് ജയലളിത സമ്മാനിച്ചത് ഈ ബൊക്കെയാണ്. ഇതിനെ മോദി പുകഴ്ത്തുകയും ചെയ്‌തിരുന്നു . ഈ സംഭവത്തിന് ശേഷമാണ് മോദി ജയലളിത ബന്ധം ദൃഢമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button