ലെനോവോയ്ക്ക് കീഴിലുള്ള സുക് ( ZUK ) കമ്പനിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ന് (ഡിസംബര്‍ 7ന്) പുറത്തിറക്കും. ലെനോവോ വൈസ് പ്രസിഡന്റ് ചാങ് ചെങ് കഴിഞ്ഞ ദിവസം ‘സുക് എഡ്ജ്’ എന്ന സ്മാര്‍ട്ട്ഫോണിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു.
സുക് പുറത്തിറക്കുന്ന മൂന്നാമത്തെ ഫോണാണ് സുക് എഡ്ജ് ( ZUK Edge ). സാംസങിന്റെ ഗാലക്സി നോട്ട് 7നു സമാനമായതാണ് സുക് എഡ്ജിന്റെ ഡിസൈന്‍. ചൈനയിലെ ഇ-കൊമേഴ്സ് സൈറ്റായ ജിങ്ഡോങ് ( Jingdong ) വഴിയാണ് സുക് എഡ്ജ് പുറത്തിറക്കുക. ഫോണിന്റെ വില കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഏതാണ്ട് 26,800 രൂപയാകും ഫോണിന്റെ വിലയെന്ന് ചില ടെക് സൈറ്റുകള്‍ പറയുന്നു.
സുക് എഡ്ജ് അഞ്ചരയിഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയുള്ള ഫോണാണ്. 2.35 ജിഎച്ച്‌സെഡ് സ്നാപ്പ് ഡ്രാഗൺ പ്രൊസസര്‍ കരുത്തു പകരുന്ന ഫോണിന് 6 ജിബി റാമും, 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്.
ഇതിന് മുൻപിറങ്ങിയ വാവേയുടെ മേറ്റ് 9 ( Huawei Mate 9 ) നെ പോലെ ആന്‍ഡ്രോയ്ഡ് 7.0 നൊഗട്ട് പ്ലാറ്റ്ഫോമിലെത്തുന്ന ഫോണാണ് സുക് എഡ്ജും. ഫോണിന്റെ പിന്‍ക്യാമറ 13 എംപി ശേഷിയുള്ളതും, സെല്‍ഫിക്കുള്ള മുന്‍ക്യാമറ 8 എംപിയുമാണ്. 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്.
Post Your Comments