IndiaNews

ഷൂട്ടിങ് നിർത്തിവെച്ച് അജിത് ചെന്നൈയിൽ: ജയയുടെ പിൻഗാമിയാരെന്നുള്ള അഭ്യൂഹങ്ങൾക്ക് ശക്തി കൂടുന്നു

ചെന്നൈ ∙ അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്കു പിൻഗാമിയായി ആരെത്തുമെന്ന ആശങ്കകൾക്കിടെ തമിഴ് സൂപ്പർ താരം അജിത്ത് സിനിമ ചിത്രീകരണം വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി. ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെഷൂട്ടിങ്ങിനിടെയാണ് അജിത്ത് തലൈവിക്ക് പ്രണാമം അര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. മറീനബീച്ചില്‍ ജയലളിതയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് അജിത്ത് ഭാര്യ ശാലിനിക്കൊപ്പമെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

ജയലളിത മരിച്ചപ്പോൾ നിരവധി പേരുടെ പേരുകളാണ് ജയയുടെ പിൻഗാമി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടത്. അതിൽ മുൻപന്തിയിലുള്ള പേരാണ് അജിത്തിന്റേത്. ജയലളിതയ്ക്ക് താന്‍ മകനെ പോലെയാണെന്ന് അജിത്ത് പലപ്പോഴും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button