മുംബൈ: സ്ത്രീകള്‍ക്ക് രാത്രി പുറത്തിറങ്ങി നടക്കുന്നതിന് സുരക്ഷ ഒരുക്കണമെന്ന് മുംബൈ ഹൈക്കോടതി. പൊതുതാൽപര്യ ഹർജിയിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം. ജസ്റ്റീസ് വിദ്യാസാഗര്‍ കാണ്ടെയും ജസ്റ്റീസ് നുടന്‍ സര്‍ദേശായിയും അടങ്ങുന്ന ബെഞ്ചാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
2007 നവംബറില്‍ പൂനയില്‍ വച്ച് ജ്യോതിലക്ഷ്മി എന്ന വിപ്രോ ബിപിഒ ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്ത കൊന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു പൊതു താത്പര്യഹര്‍ജി പരിഗണിച്ചത്. കേസിലെ പ്രതികള്‍ക്ക് 2012 സെപ്തംബര്‍ ഏഴിന് ഹൈക്കോടതി വധശിക്ഷ വിധിച്ചിരുന്നു.
Post Your Comments