News

കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി എ.സി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന വരുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെയും കെ.യു.ആര്‍.ടി.സിയുടേയും എ.സി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന.എ.സി യാത്രാ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവനനികുതി ഏര്‍പ്പെടുത്തിയതോടെയാണ് പുതിയ വര്‍ദ്ധനവ്.
തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്ക് മാത്രം സീസണനുസരിച്ച്‌ 81 രൂപയുടെ വരെ വര്‍ധനയുണ്ടാകും.
പുതിയ സാമ്ബത്തിക നയത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതലാണ് എ.സി ബസുകളില്‍ ആറുശതമാനം സേവനനികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ആദ്യം സംസ്ഥാന എതിര്‍ത്തെങ്കിലും കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ നികുതി പിരിയ്ക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈന്‍വഴി ബുക്കുചെയ്യുന്നതായതിനാല്‍ നികുതി ഈടാക്കാന്‍ സോഫ്ട് വെയറില്‍ മാറ്റം വരുത്തണം.

ഇത് കൂടി പൂര്‍ത്തിയായാല്‍ ഈയാഴ്ചയോടെ പുതുക്കിയ ചാര്‍ജ് ഈടാക്കും .
തിരുവനന്തപുരം ബംഗളൂരു നിലവിലെ നിരക്ക് 1265രൂപ.76 രൂപ സേവനനികുതി കൂടി വരുന്നതോടെ ഇത് 1341 രൂപയായി ആയി ഉയരും. ഞായറാഴ്ചകളില്‍ ഇത് 1431 ആകും. തിരുവനന്തപുരത്ത് നിന്ന് കോയമ്ബത്തൂരിലേക്ക് 34 രൂപയും കോഴിക്കോട്ടേക്ക് 31 രൂപയും കൂടും.
മംഗലുരുവിലേക്ക് 861 രൂപയായിരുന്നു ഇതുവരെ ചാര്‍ജെങ്കില്‍ ഇനിയത് 913 രൂപയാകും. സുല്‍ത്താന്‍ ബത്തേരിയ്ക്ക് പോകാന്‍ 40 രൂപയും എറണാകുളത്തേക്ക് പോകാന്‍ 17 രൂപയും അധികമായി കൊടുക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button