തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്തയെ തുടര്‍ന്ന് 9 പേര്‍ ജീവന്‍ വെടിഞ്ഞതായി റിപ്പോര്‍ട്ട്.
വാര്‍ത്ത കേട്ടുണ്ടായ ഞെട്ടലില്‍ അഞ്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ഹൃദയം പൊട്ടി മരിക്കുകയും 4 പേർ ആത്മഹത്യ ചെയ്യുകയുമായിരുന്നു.
അണ്ണാ ഡിഎംകെ പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂര്‍ പന്‍രുട്ടി സന്യാസിപേട്ട ഗാന്ധിനഗര്‍ കോളനി നീലകണ്ഠന്‍ (51) ഞായറാഴ്ച രാത്രി ടി.വിയില്‍ വാര്‍ത്ത കേട്ട് നിമിഷങ്ങള്‍ക്കകം നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.
കടലൂര്‍ ജില്ലയിലെ പെണ്ണാടം നെയ്വാസല്‍ തങ്കരാസു (55), ചാമുണ്ടി (61) എന്നിവരും മരിച്ചു. ഇരുവരും നെയ്വാസല്‍ ഏരിയ കമ്മിറ്റി അംഗങ്ങളാണ്.
നത്തം മുന്‍ സെക്രട്ടറി പെരിയ സ്വാമിയും (65) ഹൃദയാഘാതംമൂലം മരിച്ചു. പാര്‍ട്ടിപ്രവര്‍ത്തകയായ കോയമ്ബത്തൂര്‍ എന്‍.ജി.ജി.ഒ കോളനി ഗാന്ധിനഗര്‍ മാരിച്ചാമി ഭാര്യ പണ്ണമ്മാള്‍ (62) ടി.വി കാണവെ മയങ്ങിവീണാണ് മരിച്ചത്.
ദുഃഖം താങ്ങാനാവാതെ നാലുപേര്‍ ജീവനൊടുക്കി. എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് ചന്ദ്രന്‍(38), വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി,കോയമ്ബത്തൂര്‍ സ്വദേശി സുബ്രമണ്യം എന്നിവരാണ് ജീവനൊടുക്കിയത്.
കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന ആശങ്കയിലാണ് അധികൃതര്‍. സംയമനം പാലിക്കാന്‍ അണ്ണാ ഡിഎംകെ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments