Kerala

നിരന്തരം വേട്ടയാടപ്പെട്ടപ്പോള്‍ അമ്മ ഓടിയെത്തിയത് ഗുരുവായൂരപ്പന്റെ അടുത്ത്; കുട്ടിയാനയെ ഇഷ്ടദേവന് സമര്‍പ്പിച്ചു

തൃശ്ശൂര്‍: തമിഴ്‌നാട് രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവായിരുന്നു ജയലളിത. മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്ക് കനത്ത ആഘാതമായിരുന്നു ജയയുടെ രാഷ്ട്രീയത്തിലെ ഉയര്‍ച്ച. പല പ്രതിസന്ധികളെയും തരണം ചെയ്ത് തമിഴ്‌നാടിന്റെ ഉരുക്കു മനുഷ്യയായി ജയ ഉയര്‍ന്നു. തമിഴ്‌നാടിന്റെ മുഴുവന്‍ അമ്മയായി. ജയലളിതയുടെ ആദ്യകാല രാഷ്ട്രീയ ജീവിതം തികച്ചും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

നിരന്തരം വേട്ടയാടപ്പെട്ട ജയലളിതയ്ക്ക് മറ്റൊരു ഇഷ്ടവും ആരാധനയും കേരളത്തോടുണ്ടായിരുന്നു. അതു മറ്റാരോടും അല്ല..ഗുരുവായൂരപ്പനോടായിരുന്നു. പല പ്രതിസന്ധികളും ഉണ്ടായപ്പോള്‍ ജയ ഓടിയെത്തിയത് കണ്ണന്റെ സന്നിധിയിലായിരുന്നു. രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ജയലളിത ഗുരുവായൂരപ്പനെ കാണാനെത്തി.

കടുത്ത ആരാധനയായിരുന്നു ജയയ്ക്ക് ഗുരുവായൂരപ്പനോട്. 2001 മെയ് 14ന് തമിഴ്നാടിന്റെ അധികാരം ജയലളിതയുടെ കൈകളിലേക്കെത്തിയപ്പോള്‍ അധികാരത്തിലിരിക്കേ കരുണാനാധി തന്നോട് ചെയ്തതൊന്നും മറക്കാന്‍ ജയലളിത തയ്യാറായിരുന്നില്ല. ജയലളിത അധികാരത്തിലേറി ഒന്നരമാസത്തിനകം കരുണാനിധിയെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. ആ വിവാദങ്ങള്‍ക്കിടയിലായിരുന്നു ജയലളിത ഗുരുവായൂര്‍ അമ്പലത്തിലെത്തില്‍ ആദ്യമായി എത്തുന്നത്.

JAYA

ജൂലൈ രണ്ടിന് തോഴി ശശികലയോടൊപ്പമായിരുന്നു സന്ദര്‍ശനം. 300 ഗ്രാമിന്റെ സ്വര്‍ണ്ണകിരീടം ഗുരുവായൂരമ്പലത്തില്‍ സമര്‍പ്പിച്ച ജയ കൃഷ്ണ എന്ന കുട്ടിയാനയെ നടയിരുത്തുകയും ചെയ്തു. 2005ലെ ആനയോട്ടത്തില്‍ ഒന്നാമനായത് ജയലളിതയുടെ കൃഷ്ണയാണ്. ഗജസംരക്ഷണത്തിനായി ഒരു ലക്ഷം രൂപയും, ന്യായവിലക്ക് അഞ്ച് ടണ്‍ ചന്ദനവും നല്‍കി അവര്‍ മടങ്ങുമ്പോള്‍ ഗുരുവായൂരിലേക്ക് ചെന്നൈയില്‍ നിന്നും ഒരു ബസും അനുവദിച്ചു.

കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ ജയലളിത ദര്‍ശനം നടത്തിയിട്ടുണ്ട്. ഒടുവില്‍ ഗുരുവായൂരിലെത്തിയത് 2004 ജൂലൈ ഏഴിനാണ്. ജയലളിതയ്ക്ക് അസുഖമായി കിടപ്പിലായ സമയത്ത് ഒട്ടേറെ പേര്‍ ഗുരുവായൂരപ്പന് പൂജകളും വഴിപ്പാടുകളും അര്‍പ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button