KeralaNews

ചവറയില്‍ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കൊല്ലം : ദേശീയപാതയിലെ ചവറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിരവധി യാത്രക്കാര്‍ ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

കണ്ടക്ടർ നൽകുന്ന വിവരം അനുസരിച്ച് അന്‍പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. പരുക്കേറ്റ കണ്ടക്ടറെ ആശുപത്രിയിലേയ്ക്ക് മാറ്റി. തലകീഴായി മറിഞ്ഞു കിടക്കുന്ന ബസിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വൈദ്യുതി ലൈന്‍ ഇതിന് തടസമായിരിക്കുകയാണ്. വൈദ്യൂതിലൈന്‍ മുറിച്ചുമാറ്റി ബസ് നിവര്‍ത്താനാണ് ശ്രമം. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗതാതഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്.

ബസ്സപകടത്തില്‍ പരിക്കേറ്റ നാലു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരിനല്ലൂര്‍ തേവലക്കര സ്വദേശിനി ശാന്തമ്മ(63), കൊല്ലം പോരുവഴി സ്വദേശി ശ്രീകുമാര്‍(22), ചവറ സ്വദേശി രാജന്‍പിള്ള(52), തേവലക്കര സ്വദേശി ഷംസുദ്ദീന്‍കുഞ്ഞ്(67­) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് സാരമായ പരിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button