ന്യൂ ഡല്‍ഹി ; നോട്ട് നിരോധനത്തിന്റെ ഭാഗമായി അയ്യായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഇടപാടുകളും ഇനി ഇ-പേയ്‌മെന്റിലൂടെ മാത്രം. ഇത് സംബന്ധിച്ച ഉത്തരവ് ധനമന്ത്രാലയം ഉത്തരവിറക്കി. 50,000 രൂപയില്‍ കൂടുതല്‍ തുക വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കരാറുകാര്‍ക്കു നല്‍കുന്നതിനായി ഇ-പേയ്‌മെന്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സർക്കാർ പ്രക്രിയയിലെ പണം കൊടുക്കൽ പൂർണ്ണമായും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് വിതരണക്കാര്‍, കരാറുകാര്‍, കടം കൊടുക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇ-പേയ്‌മെന്റായി നല്‍കേണ്ട ഏറ്റവും കുറഞ്ഞ തുക 5,000 രൂപയായി കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇടപാടുകൾക്കായി ഡെബിറ്റ് കാര്‍ഡുകള്‍ പരമാവധി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. വ്യക്തിപരമായ ഇടപാടുകള്‍ നടത്താന്‍ കറന്‍സിക്ക് പകരം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കണമെന്ന നിർദേശവും എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കേന്ദ്ര ധനമന്ത്രാലയം നൽകി.
തങ്ങളുടെ അക്രഡിറ്റഡ് ബാങ്കുകളുമായി ബന്ധപ്പെട്ട് മുഴുവന്‍ ജീവനക്കാര്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും, മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള മറ്റ് ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും കേന്ദ്രനിര്‍ദ്ദേശം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments