InternationalGulf

ഖത്തര്‍ വിമാനം ആകാശച്ചുഴിയില്‍ വീണു: അടിയന്തിരമായി നിലത്തിറക്കി : യാത്രക്കാര്‍ക്ക് പരിക്ക്

അസോറസ് ● ആകാശച്ചുഴിയില്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. വാഷിംഗ്‌ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് വരികയായിരുന്ന ഖത്തര്‍ എയര്‍വേയ്സിന്റെ (QR708) ബോയിംഗ് 777-302 ER വിമാനമാണ് പോര്‍ച്ചുഗീസ് അധീനതയുള്ള അസോറസ് ദ്വീപിലെ സൈനികത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്.

qr flight

പറന്നുയര്‍ന്ന് മൂന്ന് മണിക്കൂറോളം പിന്നിട്ട ശേഷമാണ് വിമാനം ആകാശച്ചുഴിയില്‍ വീണത്. പെട്ടെന്ന് താഴ്ചയിലേക്ക് വീണ വിമാനം വന്‍ കുലുക്കത്തോടെ ഇളകിയാടി. നിരവധി യാത്രക്കാര്‍ സീറ്റില്‍ നിന്നും തെറിച്ചുപോയി. വിമാനത്തിന്റെ സീലിംഗില്‍ മറ്റും ഇടിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. അഞ്ചുമിനിറ്റോളം വിമാനത്തിനുള്ളില്‍ ഭീകരാവസ്ഥയായിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു. ഒരു യാത്രക്കാരന് ഹൃദയസംബന്ധമായ പ്രശ്നവുമുണ്ടായി. തുടര്‍ന്ന് വിമാനം തിരിച്ചുവിടുകയായിരുന്നു.

അസോറസിലെ ലജേസ് വ്യോമത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം തിങ്കളാഴ്ച രാവിലെ ദോഹയിലേക്ക് തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button