KeralaNews

സംസ്ഥാനം കനത്ത സുരക്ഷാവലയത്തില്‍ : ശബരിമല നിരീക്ഷണത്തില്‍

തിരുവനന്തപുരം : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേരളത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ശബരിമലയില്‍ നിരീക്ഷണം ശക്തമാക്കി.
സന്നിധാനത്തെ ആഴിക്കുചുറ്റം വടംകെട്ടി. ശബരിമലയിലേക്ക് നിരവധി തമിഴ്‌നാട്ടുകാര്‍ വരുന്നതിനാലാണ് ഇത്തരമൊരു നീക്കം. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകള്‍ വഴിതിരിച്ചുവിട്ടു. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ കര്‍ണാടകയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടാണ് ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. അവരെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് അപ്പോളോ ആശുപത്രിയിലേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button