KeralaGulf

നോട്ട് നിരോധനം : പ്രവാസികളുടെ കൈയിലെ അസാധു നോട്ടുകള്‍ പരിശോധിക്കും

ദുബായ് : നോട്ട് നിരോധനത്തെ തുടർന്ന്. പ്രവാസികളുടെ കൈയിലുള്ള അസാധുനോട്ടുകള്‍ സംബന്ധിച്ച പ്രശ്‌നം റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക സമിതി പരിശോദിച്ചു വരികയാണെന്ന് എസ്.ബി.ടി. മാനേജിങ് ഡയറക്ടര്‍ സി.ആര്‍. ശശികുമാര്‍ പറഞ്ഞു.

നോട്ട് അസാധുവാക്കിയപ്പോൾ തന്നെ ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ വിഷയം പരിശോധിക്കാനായി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. നിയമപരമായി ഒരു പ്രവാസിക്ക് 25,000 ഇന്ത്യന്‍ രൂപവരെ കൈവശം വെയ്ക്കാം. ലക്ഷക്കണക്കിന് പ്രവാസികളുടെ കൈയില്‍ ഇത്തരത്തില്‍ പണം ഉണ്ടാവാൻ സാധ്യത ഉണ്ട്.

നാട്ടിലെ ബാങ്കുകളില്‍നിന്ന് സ്വയം മാറ്റിയെടുക്കാനോ ആരെയെങ്കിലും രേഖാമൂലം ചുമതലപ്പെടുത്തി മാറ്റാനോ ഇപ്പോള്‍ സംവിധാനമുണ്ട്. റിസര്‍വ് ബാങ്കിന്റെ കൊച്ചി, തിരുവനന്തപുരം ഓഫീസുകളില്‍നിന്ന് മാർച്ച് 31 വരെ മാറ്റിയെടുക്കാൻ സൗകര്യമുണ്ടെങ്കിലും അതിനപ്പുറം എന്തുചെയ്യാനാവുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. ഇപ്പോഴത്തെ സൗകര്യം പ്രവാസികള്‍ ഉപയോഗപ്പെടുത്തുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അറിയിച്ചു.

വലിയനോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളെല്ലാം ഒരുപരിധിവരെ ഇപ്പോള്‍ പരിഹരിക്കാനും, വരുംദിവസങ്ങളില്‍ കൂടുതല്‍ കറന്‍സി എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും സാധുക്കും. ഡിജിറ്റല്‍ ആയി പണം കൈമാറുന്ന രീതി എല്ലാ ബാങ്കുകളും വര്‍ഷങ്ങള്‍ക്കുമുമ്പേ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് അതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍തന്നെ കൂടുതല്‍ പ്രചാരണം നല്‍കുന്നത്. നിലവിൽ ധാരാളംപേര്‍ ഈ മാര്‍ഗത്തിലേക്ക് ഇടപാടുകള്‍ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button