ചെന്നൈ: ജയലളിത മരിച്ചെന്ന വാര്‍ത്ത ചില തമിഴ് ചാനലുകള്‍ പുറത്തുവിട്ടെങ്കിലും വാര്‍ത്ത തെറ്റാണെന്ന വിശദീകരണവുമായി അപ്പോളോ ആശുപത്രി. ജയലളിതയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരിശ്രമിക്കുകയാണെന്നാണ് അപ്പോളോയുടെ ട്വീറ്റ്. ഇതിനിടയില്‍ അപ്പോളോ ആശുപത്രിക്കു നേരെ കല്ലേറും സംഘര്‍ഷവും നടന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അപ്പോളോ ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിച്ച് തുടങ്ങിയതായാണ് വിവരം. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന സ്ഥിതിയുള്ളതിനാലാണ് രോഗികളെ മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. അക്രമാസക്തരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കല്ലെറിയുകയാണ്. പോലീസുകാര്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്തത്ര ജനക്കൂട്ടമാണ് ആശുപത്രിക്കുമുന്നിലുള്ളത്.
കനത്ത സുരക്ഷയുണ്ടായിട്ടും ജനം ആശുപത്രിയിലേക്ക് തള്ളിക്കയറുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പരിസരത്തെ ബാരിക്കേഡുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തകര്‍ത്തിട്ടുണ്ട്. തുടര്‍ന്നാണ് ആശുപത്രിയിലെ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് മാറ്റുന്നത്.
Post Your Comments