കൊച്ചി: പുതിയ ഓഫറുകളുമായി ഐഡിയ തിരിച്ചുവരവിനൊരുങ്ങുന്നു. മിതമായ നിരക്കിൽ ഡാറ്റ, വോയ്‌സ് സേവനങ്ങൾ ലഭ്യമാകുന്ന നിരവധി ഓഫറുകളാണ് ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 255 രൂപയ്ക്ക് റീചാർജ് ചെയ്‌താൽ 28 ദിവസത്തേക്ക് 10 ജിബി (ഒരു ദിവസത്തേക്ക് 25 രൂപ നിരക്ക് ബാധകം )ലഭ്യമാകും. പുതിയ 4ജി ഫോണുകൾ വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക.
കൂടാതെ 4ജി ഹാൻഡ്സെറ്റുള്ള ഉപഭോക്താക്കൾക്ക് പ്രത്യേക ഡാറ്റ കോംബോ ഓഫറുകളും ലഭ്യമാണ്. ഒരു ജിബിക്ക് 50 രൂപ നിരക്കിൽ 499 രൂപയ്ക്ക് 10 ജിബി ലഭിക്കും . കോംബോ ഓഫറിൽ 297 രൂപയ്ക്ക് 500 മിനിറ്റും 2 ജിബിയും, 39 രൂപയ്ക്ക് ലോക്കൽ ഐഡിയ കോളുകൾക്ക് മിനിറ്റിന് 10 പൈസ എന്ന ഓഫറും ഐഡിയ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments