NewsIndia

യാത്രക്കാരന്റെ ബാഗിൽ നിന്നും മദ്യം മോഷ്‌ടിച്ചു: വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാര്‍ പിടിയില്‍

ന്യൂഡല്‍ഹി: വിമാനയാത്രികന്റെ ബാഗില്‍ നിന്നും മദ്യം മോഷ്ടിച്ചതിന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാര്‍ പിടിയില്‍. ബാഗുകളിൽ നിന്ന് മദ്യം മോഷണം പോയതായി ഇന്നലെയാണ് പരാതി ലഭിച്ചത്. തുടർന്ന് ടെര്‍മിനല്‍ ഏരിയയിലുള്ള സിസിടിവിയിൽ ഗ്രൗണ്ട് സ്റ്റാഫുകളായ ജീവനക്കാരുടെ സംശയകരമായ പ്രവൃത്തി ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

യാത്രക്കാരന്റെ ബാഗില്‍ നിന്നും ഇവര്‍ മദ്യക്കുപികൾ മോഷ്ടിച്ചതായി സമ്മതിച്ചിട്ടുണ്ട്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ താമസസ്ഥലത്ത് നിന്ന് ഇവ കണ്ടെടുത്തു. വീരേന്ദര്‍ ഇ മോശെ, ജെ ജോളി, സി മെഹറോലിയ എന്നിവരാണ് പിടിയിലായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button