ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച ആക്സിസ് ബാങ്ക് മാനേജര്‍മാര്‍ പിടിയില്‍. രണ്ട് ആക്സിസ് ബാങ്ക് ജീവനക്കാരാണ് അറസ്റ്റിലായത്. ഇവരുടെ കൈയ്യില്‍ നിന്നും മൂന്നു കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തിട്ടുണ്ട്. പഴ നോട്ടുകള്‍ അനധികൃതമായി മാറ്റുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.
ബാങ്ക് അധികൃതര്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രത്യേക ഫണ്ട് കൈമാറ്റ വ്യവസ്ഥയിലൂടെ ധാരാളം പണം ഷെല്‍ കമ്പനികള്‍ക്ക് മാറ്റി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
ഉന്നത റാങ്കിലുള്ള രണ്ട് മാനേജരാണ് പിടിയിലായത്. ആക്സിസ് ബാങ്ക് മാനേജര്‍മാരായ ഷോബിത സിന്‍ഹ, വിനീത് ഗുപ്ത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനോടകം ഇവരെ സസ്പെന്റ് ചെയ്തതായി ആക്സിസ് ബാങ്ക് അറിയിച്ചു.
Post Your Comments