ജിദ്ദ: ജിദ്ദയിൽ അഞ്ച് വയസുകാരി സ്‌കൂൾ ബസിനടിയിൽ പെട്ട് മരിച്ചു. കണ്ണൂർ തിരുവട്ടൂർ സ്വദേശി മുഹമ്മദ് സാലിമിന്റെ ഏകമകൾ ഹിമ ഫാത്തിമയാണ് മരിച്ചത്. ജിദ്ദ അൽനൂർ ഇന്റർനാഷണൽ സ്‌കൂളിൽ യു.കെ.ജിയിൽ പഠിക്കുകയായിരുന്നു ഹിമ. കുട്ടി ബസിനോട് ചേർന്ന് നിൽക്കുന്നത് അറിയാതെ ഡ്രൈവർ വണ്ടിയെടുത്തതാണ് അപകടകാരണമെന്നാണ് കരുതുന്നത്. ഡ്രൈവറെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മൃതദേഹം കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments