ബാന്ധ : പത്ത് രൂപ കൂട്ടി ചോദിച്ചതിനു ഡ്രൈവറായ യുവാവിനെ യാത്രക്കാര്‍ അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബാന്ധ നഗരത്തിലായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്ന എന്ന യുവ ടാക്‌സി ഡ്രൈവറാണ് ബാന്ധ നഗരത്തില്‍ വെച്ച് കൊല്ലപ്പെട്ടത്. ആകെ മൂന്ന് പേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടര്‍ന്നെത്തിയ പൊലീസ് കുറ്റക്കാരില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
നഗരത്തില്‍ നിന്നും അടുത്ത ഗ്രാമത്തിലേക്ക് പോകാനാണ് മൂന്ന് പേരും ടാക്‌സി വിളിച്ചത്. എന്നാല്‍ മഴ കാരണം പണം കൂട്ടിത്തരണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments