തിരുവനന്തപുരം: ധനകാര്യമന്ത്രി തോമസ് എെസക് ദേശിയ ദുരന്തമെന്ന് ബി.ജെ.പി. നേതാവ് കെ സുരേന്ദ്രൻ. നോട്ടുനിരോധനത്തിന്റെ ഭാഗമായി തനി ദ്രോഹമാണ് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.നോട്ടുനിരോധനത്തിന്റെ പേരിൽ ജനങ്ങളിൽ ഭീതിപരത്തി പ്രായമായ പെൻഷൻകാരെയും ജീവനക്കാരെയും ഒന്നാം തീയ്യതി തന്നെ ട്രഷറികൾക്കു മുൻപിലേക്ക് ഓടിച്ചത് തോമസ് എെസക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചെയേണ്ട ഒരു കാര്യവും ചെയ്യാതെ ഇദ്ദേഹം നവംബർ എട്ടാം തീയതി എട്ടുമണിമുതൽ ധനകാര്യമന്ത്രി തനി രാഷ്ട്രീയം കളിക്കുകയാണ്. ഈ കളിക്കു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ മോശക്കാരനാക്കാനുള്ള നീക്കമുണ്ടോ എന്ന് സംശയിക്കുന്ന പാർട്ടിക്കാർ തന്നെയുണ്ടെന്നും ഇദ്ദേഹത്തേക്കാൾ എത്രയോ നല്ല മന്ത്രിയാണ് പനീർശെൽവമെന്നും അദ്ദേഹം കൂട്ടിച്ചർത്തു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ ആരോപണം ഉന്നയിച്ചത്.
Post Your Comments