മധുര: കൈയ്യിലുണ്ടാകുന്ന എല്ലാ ചില്ലറയും കൊടുത്താണ് അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങുന്നത്. ഇതിനിടയില്‍ ശൗചാലയത്തില്‍ കയറാന്‍ ചില്ലറ നോക്കിയപ്പോള്‍ ഒന്നുമില്ല. ഒടുവില്‍ മധുര സ്വദേശി ചെയ്ത കാര്യം കണ്ടാല്‍ ചിരിവരും. ചില്ലറയില്ലാത്തതിനാല്‍ ചെക്ക് എഴുതി നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.
ചെക്കില്‍ അഞ്ച് രൂപയാണ് എഴുതിയിരിക്കുന്നത്. ചെക്കില്‍ പബ്ലിക്ക് ടൊയിലറ്റ് മധുര എന്നും എഴുതിയിട്ടുണ്ട്. രാജ്യം കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥയിലേക്ക് പോവുന്നതായി ചൂണ്ടികാട്ടി മുരളീധരന് എന്നൊരാളാണ് ഇത് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്.
Post Your Comments