NewsIndia

കരസേനാ റിക്രൂട്ടമെന്റ് രീതി മാറന്നു

ജയ്‌പൂർ: കരസേന വിവിധ വിഭാഗങ്ങളിലേക്കു നടത്തുന്ന റിക്രൂട്ടമെന്റുകളുടെ മാതൃക പരിഷ്കരിക്കാന്‍ ശുപാര്‍ശ. ഇനി മുതൽ എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികളെ മാത്രമായിരിക്കും തുടര്‍ന്നുള്ള ടെസ്റ്റുകള്‍ക്കു പരിഗണിക്കുക. ശുപാര്‍ശ സര്‍ക്കാര്‍ പരിഗണനയിലാണെന്നു ആര്‍മി (റിക്രൂട്മെന്റ്) ഡിജി മേജര്‍ ജനറല്‍ ജെ.കെ.മര്‍വാല്‍ പറഞ്ഞു.

ആദ്യം എഴുത്തുപരീക്ഷ നടത്തണമെന്നതാണ് പ്രധാന മാറ്റം. ഇതോടെ കരസേനാ റിക്രൂട്ടമെന്റുകളുടെ രീതി മുഴുവനായും മാറും. ജയ്‌പൂർ, അംബാല, ചെന്നൈ മേഖലകളിലാണ് ആദ്യം മാറ്റം കൊണ്ടുവരിക. എഴുത്തുപരീക്ഷ പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കുമെന്നും മര്‍വാല്‍ വ്യക്തമാക്കി. ഇതോടെ റിക്രൂട്ടമെന്റ് തട്ടിപ്പുകളും തടയാനാകും. നിലവില്‍ കായികപരീക്ഷയിലും വൈദ്യപരിശോധനയിലും യോഗ്യത നേടിയശേഷമാണ് എഴുത്തുപരീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button