കൊച്ചി : വടക്കാഞ്ചേരിയില്‍ വീട്ടമ്മയായ സ്ത്രീയെ കൂട്ടമാനഭംഗത്തിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. വടക്കാഞ്ചേരി കൗണ്‍സിലറും സി.പി.എം നേതാവുമായ ജയന്തന്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞമാസം 28 നായിരുന്നു പരാതിക്കാരി അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിച്ചത്.
നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ അന്വേഷണ സംഘത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവനും അന്വേഷിക്കണമെന്ന് പറഞ്ഞ കോടതി ഓരോ 10 ദിവസങ്ങള്‍ കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും വ്യക്തമാക്കി. എഎസ്പി പൂങ്കുഴലിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
Post Your Comments