റിയാദ്● സൗദി അറേബ്യയില്‍ തൊഴില്‍മന്ത്രി മുഫറെജ് അൽ–ഹ്വവാനിയെ സല്‍മാന്‍ രാജാവ് തലസ്ഥാനത്ത് നിന്ന് പുറത്താക്കി. പകരം അലി ബിൻ നാസർ അൽ–ഗാഫിസിനെ തൊഴില്‍മന്ത്രിയായി അലി ബിൻ നാസർ അൽ–ഗാഫിസിനെ നിയമിച്ചു.
വെറും ഏഴുമാസം മുന്‍പാണ് അൽ–ഹ്വാനി ചുമതലയേറ്റത്. രാജ്യത്തു വർധിച്ചു വരുന്ന തൊഴില്‍ പ്രശ്നള്‍ക്ക് പരിഹാരം കണ്ടെത്തുന്നത്തില്‍ അൽ–ഹ്വാനി പരാജയപ്പെട്ടതാണ് പുതിയ മന്ത്രിയെ നിയമിക്കുന്നതിലേക്ക് രാജാവിനെ നയിച്ചത്.
രാജ്യത്തെ തൊഴിലില്ലായ്മയിൽ 12.1 ശതമാനത്തിന്റെ വളർച്ചയാണു ഉണ്ടായിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന സൗദി അറേബ്യയിലെ ഈ പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിനും എണ്ണ വില കുറയുന്നതിനും കാരണമായി. രാജ്യത്തിന്‍റെ മൊത്തം വരുമാനത്തിന്റെ 80 ശതമാനവും നല്‍കുന്ന എണ്ണമേഖലയുടെ തകര്‍ച്ച വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Post Your Comments