ദോഹ : ഇന്ത്യാ സന്ദര്‍ശനത്തിനായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ന്യൂഡല്‍ഹിയിലെത്തി. കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി, ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ ഖാത്തര്‍ അല്‍ ഖാത്തര്‍, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ എന്നിവര്‍ ചേര്‍ന്നു വിമാനത്താവളത്തില്‍ സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഇന്നു കൂടിക്കാഴ്ച നടത്തും. വിവിധ കരാറുകളും ഒപ്പുവച്ചേക്കും. രണ്ടുവര്‍ഷത്തിനിടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന മൂന്നാമത്തെ ഉന്നതതല കൂടിക്കാഴ്ചയാണിത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂണില്‍ ഖത്തര്‍ സന്ദര്‍ശിച്ചു. തുടര്‍ച്ചയായുള്ള ചര്‍ച്ചകളാകും ഇന്നു നടക്കുക.
ഇന്ത്യ-ഖത്തര്‍ ബന്ധം സുദൃഢമാണെന്നും ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതികളില്‍ ഖത്തറിന് ഏറെ നിക്ഷേപസാധ്യതകളുണ്ടെന്നും വിദേശകാര്യവകുപ്പ് അഡീഷനല്‍ സെക്രട്ടറിയും ഖത്തറിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ സഞ്ജീവ് അറോറ പറഞ്ഞു.
Post Your Comments