ദോഹ : തൊഴില്‍ പ്രതിസന്ധിയിലും, പിരിച്ചുവിടലിലും നട്ടം തിരിഞ്ഞ പ്രവാസികള്‍ക്ക് ഒരു ശുഭ വാര്‍ത്തയാണ് ഖത്തറിലെ മന്ത്രാലയത്തില്‍ നിന്നുണ്ടായത്. ഖത്തറില്‍ വീടുകള്‍ക്കും ,വില്ലകള്‍ക്കും ,ഓഫീസ് മുറികള്‍ക്കും വാടക കുറഞ്ഞ വാര്‍ത്തയാണ് മന്ത്രാലയം പുറത്തുവിട്ടത്.
ഇതോടെ ജീവിത ചെലവു കുതിക്കുമ്പോഴും താമസ വാടക കുറയുന്നത് ഇടത്തരം കുടുംബങ്ങള്‍ക്ക് ആശ്വാസമാകും .എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള തൊഴില്‍മേഖലയിലെ പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി നിരവധി കുടുംബങ്ങള്‍ നാട്ടിലെത്തിയതോടെ ഫ്‌ളാറ്റുകള്‍ക്കും ,വില്ലകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ വാടക നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായത് . പുതിയ നിരവധി മാളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ കടമുറികളുടെ വാടകയും കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .
വാടകക്കാരെ ആകര്‍ഷിക്കാനുള്ള മല്‍സരത്തിന്റെ ഭാഗമായി പുതിയ മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും 30ശതമാനംവരെ വാടകകുറഞ്ഞതായാണ് റിയല്‍ എസ്റ്റേറ്റ്ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നത്. ഷോപ്പുകളും ഓഫിസുകളും തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ചില മാളുകള്‍ മൂന്ന് മാസം വരെ സൗജന്യ വാടകയും തുടര്‍ന്ന് വാടക അടയ്ക്കുന്നതിന് മൂന്ന് മാസത്തെ അവധിയും അനുവദിക്കുന്നുണ്ട്. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയും വാടകയും നേരിട്ടു ബന്ധപ്പെടുന്നതായി വിദഗ്ധര്‍ പറയുന്നു. വാടക വര്‍ധിക്കുന്നതിന് അനുസരിച്ച് ഉപഭോക്തൃ വില സൂചികയും പണപ്പെരുപ്പവും കൂടും.
കൂടുതല്‍ ഷോപ്പിംഗ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും ഉയര്‍ന്നു വരുന്നതോടെ വാടകയില്‍ ഉണ്ടാവുന്ന കുറവ് വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കും. വാണിജ്യ വാടകയില്‍ നിലവിലുണ്ടായ ഇടിവ് പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് സഹായകരമാവും. ഇടത്തരം, ചെറുകിട ബിസിനസുകളെ ഇത് കാര്യമായി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ചതുരശ്ര മീറ്റര്‍ വാടക കുറഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തെ മികച്ച സ്ഥലങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന വാടക തന്നെയാണുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി മുനിസിപ്പാലിറ്റി നഗരാസൂത്രണ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ കൂടുതല്‍ വാണിജ്യ തെരുവുകള്‍ വികസിപ്പിക്കാനും കൂടുതല്‍ വാണിജ്യ കേന്ദ്രങ്ങള്‍ക്കു ലൈസന്‍സ് നല്‍കാനും സര്‍ക്കാര്‍ കാര്യമായ ശ്രമം നടത്തി വരുന്നുണ്ട്.
Post Your Comments