കാന്‍പൂര്‍: നോട്ട് നിരോധനം പ്രഖ്യാപിച്ച് മാസം കാഴിഞ്ഞിട്ടും ഇപ്പോഴും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ ആണ്. പ്രായമുള്ളവര്‍ മുതല്‍ ഗര്‍ഭിണികള്‍ വരെ നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന അവസ്ഥ. ബാങ്കിനുമുന്നില്‍ ക്യൂ നിന്ന ഗര്‍ഭിണി പ്രസവിച്ച വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പണം പിന്‍വലിക്കാനായി മണിക്കൂറുകളോളം കാത്തുനിന്ന യുവതിയാണ് ബാങ്കിനുമുന്നില്‍ പ്രസവിച്ചത്. കാന്‍പൂര്‍ ദേഹത്ത് ജില്ലിലെ ബാങ്കിലാണ് സംഭവം നടന്നത്. പ്രസവ വേദനയെ തുടര്‍ന്ന് ആംബുലന്‍സിനെ വിളിച്ചെങ്കിലും എത്താത്തതിനെ തുടര്‍ന്ന് യുവതി പ്രസവിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അമ്മയ്‌ക്കൊപ്പമാണ് യുവതി ബാങ്കില്‍ എത്തിയത്.
30 കാരിക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. പെട്ടെന്നാണ് പ്രസവവേദനയുണ്ടായത്. സര്‍വേശ എന്ന യുവതിയെ പിന്നീട് വാനില്‍ ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ സെപ്തംബറിലാണ് യുവതിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വാങ്ങാനാണ് അവര്‍ ബാങ്കിലെത്തിയത്.
Post Your Comments