ജിന്ദ്: പുലര്‍ച്ചെ ബാങ്കും എടിഎമ്മും തുറക്കുന്നതും കാത്ത് ജനങ്ങള്‍ കാവലിരിക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. ആവശ്യത്തിനുപോലും കൈയ്യില്‍ കാശില്ലാത്ത അവസ്ഥയാണ് ഇപ്പോഴും. ശമ്പള വിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടായതോടെ പല സ്ഥലങ്ങളിലും സംഘര്‍ഷവും ബഹളവും ഉണ്ടായി.
ഹരിയാനയിലെ ജിന്ദ് ജില്ലയിലെ നാട്ടുകാര്‍ക്ക് ക്ഷമ നശിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സിന്റെ ശാഖ വളയുകയും ബാങ്ക് ജീവനക്കാരെ തടവിലാക്കുകയും ചെയ്തു. ബാങ്കില്‍ പണം ഉണ്ടായിട്ടും പണം നല്‍കുന്നില്ലെന്നാണ് ആരോപണം.
ബാങ്ക് ഉദ്യോഗസ്ഥര്‍ മറ്റുള്ളവരോട് പണം ഇല്ലെന്ന് പറയുകയും എന്നാല്‍ പരിചയമുള്ളവര്‍ക്ക് പണം നല്‍കുകയും ചെയ്യുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മണിക്കൂറുകളോളം എടിഎമ്മിനു മുന്നില്‍ ക്യൂ നിന്നിട്ട് 2000 രൂപ മാത്രമാണ് ലഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
Post Your Comments