ന്യൂ ഡൽഹി : നവംബർ എട്ടാം തീയതിയിലെ പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം ദീർഘ കാല അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുമെന്നു ഗോദ്‌റെജ് ഗ്രൂപ്പ് തലവൻ ആദി ഗോദ്‌റെജ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.
പണരഹിത സമ്പദ് വ്യവസ്ഥ നടപ്പാക്കാൻ പ്രയാസമുള്ള ഒന്നാണ്. ലോകത്തിൽ പൂർണ്ണമായൊരു പണ രഹിത സമ്പദ് വ്യവസ്ഥ ഉണ്ടായിട്ടില്ല. ചില രാജ്യങ്ങൾ കൂടുതൽ ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിനാൽ സമ്പദ് വ്യവസ്ഥയിൽ പുരോഗതി വരിക്കാൻ സാധിച്ചുവെങ്കിലും ഗ്രാമീണ ഇന്ത്യക്കു പൂർണമായും പണ രഹിത സമ്പദ് വ്യവസ്ഥയിലേക്ക് മാറാൻ കഴിയുമോ എന്ന കാര്യം സംശയത്തോടെയാണ് താന്‍ കാണുന്നതെന്ന് അദ്ദേ ഹം പറഞ്ഞു.
ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ടെങ്കിലും പണം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കണം. നോട്ടുകൾ എത്ര വേഗത്തിൽ ജനങ്ങളിലേക്ക് എത്തുന്നുവോ അത്രയും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു പല രൂപങ്ങളിലും കള്ളപ്പണം രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകും. അത് കണ്ടെത്താൻ നടപടികൾ സ്വീകരിക്കണമെന്നും ആദ്ദേഹം അഭിമുഖത്തിൽ ആവശ്യപെടുന്നു.
ഉല്പന്ന സേവന നികുതി രാജ്യത്തെ കള്ളപ്പണത്തെ ഇല്ലാതാക്കുന്നത് വഴി പരോക്ഷ നികുതി ഇല്ലാതാവുകയും പ്രത്യക്ഷ നികുതി നില നിൽക്കുകയും ചെയ്യും. വ്യക്തികളെ മാത്രമല്ല മൊത്ത വ്യാപാരത്തെയും നോട്ട് നിരോധനം എങ്ങനെ ബാധിക്കുന്നുവെന്ന് സർക്കാർ കണക്കിലെടുക്കണെമന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഗ്രാമീണ വ്യാപാര മേഖലയിൽ കൂടുതൽ ഇടപാടുകൾ നടക്കുന്നത് നോട്ടുകൾ ഉപയോഗിച്ചാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി.
Post Your Comments