മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ മറയാക്കി ബി.ജെ.പി നേതാക്കളുടെ മക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മക്കള്‍ വിവേക് ദോവല്‍, ശൌര്യ ദോവല്‍ എന്നിവരുടെ കെമന്‍ ദ്വീപുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് പുതിയ ആരോപണം. 2017-18 വര്‍ഷം കെമന്‍ ദീപ് വഴി ഇന്ത്യയില്‍ നിക്ഷേപം നടത്തിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആര്‍.ബി.ഐയോട് ആവശ്യപ്പെട്ടു.
2011ലെ ബി.ജെ.പിയുടെ കള്ളപ്പണ-നികുതി തട്ടിപ്പുകാരെ കണ്ടെത്താനുള്ള സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് ആരോപണം. റിപ്പോര്‍ട്ടില്‍ കെമന്‍ ദ്വീപിനെ ടാക്‌സ് ഹെവന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ കെമന്‍ ദ്വീപ് കേന്ദ്രീകരിച്ചാണ് സമിതി അംഗവും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ അജിത് ദോവലിന്റെ രണ്ട് മക്കളുടെയും പ്രവര്‍ത്തനവും സാമ്പത്തിക ഇടപാടും.
ആദ്യ മകന്‍ വിവേക് ദോവല്‍ നോട്ട് അസാധുവാക്കല്‍ കഴിഞ്ഞ് 13 ദിവസം പിന്നിടവെയാണ് കെമന്‍ ദീപില്‍ ജി.എന്‍.വൈ ഏഷ്യ എന്ന പേരില്‍ ഹെഡ്ജ് ഫണ്ട് തുറന്നത്. പനാമ പേപ്പറില്‍ ഉള്‍പ്പെട്ട ഡോണ്‍ ഡബ്ലിയു ഇബാന്‍ക്‌സ് ആണ് ജി.എന്‍.വൈ ഏഷ്യയുടെ മറ്റൊരു ഡയറക്ടര്‍.
അജിത് ദോവലിന്റെ രണ്ടാമത്തെ മകന്‍ ശൌര്യ ദോവല്‍ തലവനായ സീയൂസ് സ്‌ട്രോറ്റജിക്ക് മാനേജ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നതും കെമാന്‍ ദ്വീപിലാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 2000 മുതല്‍ 2017 വരെ കെമാന്‍ ദ്വീപില്‍ നിന്നും ഇന്ത്യയിലെത്തിയ നിക്ഷേപ തുക 8,300 കോടി രൂപ ആയിരുന്നെങ്കില്‍ നോട്ട് അസാധുവാക്കലിന് ശേഷമുള്ള ഒറ്റ വര്‍ഷം കൊണ്ട് ഇത്ര തന്നെ തുക ഇന്ത്യയിലെത്തിയതും കോണ്‍ഗ്രസ് ആരോപിച്ചു.
Post Your Comments