ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകള്‍ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളില്‍ എത്തിച്ച് അസാധു നോട്ടുകള്‍ മാറ്റി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപിച്ചിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സമ്മതിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സമയത്ത് ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാക്കും.
ഒറ്റത്തവണ മാത്രമായി ഏതാണ്ട് 320 കോടി രൂപ മാറ്റി നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. അമിത് ഷായാണ് അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതെയുള്ളു. വിദേശത്ത് വെച്ച് നോട്ടുകള്‍ അച്ചടിച്ചതിനെക്കുറിച്ചും അത് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളുപയോഗിച്ച് ഇന്ത്യയിലെത്തിച്ചതെന്നും, ദില്ലിയിലെ ഹിന്‍ഡണ്‍ എയര്‍ ബേസില്‍ എങ്ങനെ എത്തിയെന്നതും സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നുണ്ട്. രാഹുല്‍ രഥ്രേഖര്‍ എന്ന, ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റാണ് വ്യോമസേനയുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കുന്നത്.
നോട്ട് നിരോധനത്തിന് പിന്നാലെ ഇത്രയധികം തുക കൈമാറാന്‍ വലിയ പദ്ധതികളാണ് ഒരുക്കിയിരുന്നതെന്നും ഇതിന് അമിത് ഷാ നേരിട്ട് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നതായും ഇയാള്‍ വെളിപ്പെടുത്തുന്നു. കൂടാതെ ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിച്ചിരുന്നു. പണമിടപാട് നടത്തുമ്പോള്‍ പൊലീസോ, ക്രൈംബ്രാഞ്ചോ, വിജിലന്‍സോ ഇടപെട്ടിരുന്നില്ല. ആരെങ്കിലും വന്നാല്‍ത്തന്നെ ഡല്‍ഹിയില്‍ നിന്ന് കോള്‍ വരുമായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
Post Your Comments