കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചതുമായി ബന്ധപ്പെട്ട വിവാദം ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്നു. ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചത് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിയ്ക്കാനാണെന്നായിരുന്നു മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചത്. എന്നാല്‍ സൈന്യം പോലെ ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് വേണ്ടത്ര ശ്രദ്ധയോടെയും രണ്ടുവട്ടം ആലോചിച്ചുമാകണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി അഭിപ്രായപ്പെട്ടത്.ഗവര്‍ണറുടെ അഭിപ്രായപ്രകടനത്തിന് പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തുവന്നു. ഗവര്‍ണറുടേത് കേന്ദ്രസര്‍ക്കാരിന്റെ സ്വരമാണ്. ഗവര്‍ണര്‍ പ്രസ്താവന നടത്തുന്നതിന് മുമ്പ് വിശദാംശങ്ങള്‍ പരിശോധിക്കണമായിരുന്നെന്നും മമതാ ബാനര്‍ജി പറഞ്ഞു
Post Your Comments