പാറ്റ്ന: ആര് ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് ദേശീയ പൈതൃക സ്വത്താണെന്ന് ബാബ രാംദേവ്. ലാലു പ്രസാദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും ലാലുവും തമ്മില്‍ 15 വര്‍ഷത്തെ ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാനാണ് താൻ പോയതെന്ന് രാംദേവ് വ്യക്തമാക്കി.
ലാലുവിന്റെ ആരോഗ്യം നമുക്കെല്ലാവര്‍ക്കും വളരെ പ്രധാനമാണ്.അദ്ദേഹത്തോട് യോഗ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാംദേവ് പറഞ്ഞു. നമ്മുടെ നാടിന്റെ പൊതുസ്വത്താണ് ലാലു. രാജ്യത്തെ സേവിക്കാൻ അദ്ദേഹം ആരോഗ്യവാനായിരിക്കണമെന്നും രാംദേവ് കൂട്ടിച്ചേർത്തു.
Post Your Comments