Kerala

ഭാര്യ പിണങ്ങിപ്പോയി: മനംനൊന്ത് 10 വയസുകാരിയെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

കോതമംഗലം: പിതാവ് സ്വന്തം മകളെ കൊന്ന് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ മനോജാണ് ഈ ക്രൂരത കാട്ടിയത്. ഏഴാം ക്ലാസുകാരിയായ മകള്‍ അഞ്ജുവിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്താണ് ഇങ്ങനെയൊരു കടുംകൈ മനോജ് കാണിച്ചതെന്നാണ് വിവരം.

മകളെ കൊന്നതിനുശേഷം മനോജ് തൂങ്ങി മരിക്കുകയായിരുന്നു. കോതമംഗലം ചേലാട് ആണ് സംഭവം നടന്നത്. വീടിനു പരിസരത്തെ പറമ്പിലെ മരക്കൊമ്പിലാണ് മനോജ് തൂങ്ങി മരിച്ചത്. വീടിനു സമീപത്തെ ഷെഡ്ഡില്‍ നിന്നാണ് മകളുടെ മൃതദേഹം കണ്ടെടുത്തത്.

കുറച്ചുനാളുകളായി ചേലാട് കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. നാല് ദിവസം മുന്‍പാണ് ഭാര്യ മനോജിനോട് വഴക്കിട്ട് വീടുവിട്ട് പോയത്. വഴക്കിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button