![mobile](/wp-content/uploads/2016/12/mobile.jpg)
കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. ആണ്‍കുട്ടിക്കാണ് ഇയാള്‍ അശ്ലീല സന്ദേശമയച്ചത്. ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനും സിപിഐഎം നേതാവുമായ ടിഎം റഷീദിനെതിരെയാണ് കേസ്. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ അശ്ലീല സന്ദേശമയച്ചത്.
സംഭവം പ്രതിഷേധത്തിനിടയാക്കിയതോടെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം റഷീദ് രാജിവയ്ക്കണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്തെത്തി. പോലീസ് കേസെടുത്ത സ്ഥിതിക്ക് ടിഎം റഷീദ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാകണമെന്നാണ് യുഡിഎഫ് പറയുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം നടക്കുന്നത്.
കുട്ടിയുടെ മാാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. കുട്ടിയുടെ മാാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മറ്റിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് പോലീസില്‍ പരാതിയെത്തുന്നത്.
Post Your Comments