കൊച്ചി : ഓണ്‍ലൈന്‍ ടാക്സി രംഗത്തെ ആഗോള ഭീമന്മാരായ യൂബര്‍ അടുത്തിടെയാണ് കേരളത്തിൽ സജീവമായി സർവീസ് തുടങ്ങിയത്. കുറഞ്ഞ നിരക്കും , മെച്ചപ്പെട്ട പ്രവർത്തനം കൊണ്ടും കേരളത്തിൽ ഏറെ ജനപ്രീതി പിടിച്ചു പറ്റാൻ യുബറിന് സാധിച്ചു. എന്നാൽ ഏവരെയും ഞെട്ടിപ്പിച്ചു കൊണ്ട് കൊച്ചിയിലെ ചാർജുകൾ വർധിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. നിലവില്‍ സമയത്തിന് ഈടാക്കുന്ന ടൈം ചാര്‍ജില്‍ 50 ശതമാനം വര്‍ധനവിനാണ് കമ്പനി തയാറെടുക്കുന്നത്. ഇതോടെ മൊത്തം തുകയിൽ വലിയ മാറ്റമായിരിക്കും ഉണ്ടാകുക.
ബേസ് ഫെയര്‍ ,കിലോമീറ്റര്‍ ചാര്‍ജ് ,ടൈം ചാര്‍ജ് ചേർത്താണ് യുബർ ആകെ തുക ഈടാക്കുന്നത്. മുപ്പത് മിനുട്ട് എടുത്ത് 10 കിലോമീറ്റര്‍ യാത്ര ചെയ്യുകയാണെങ്കിൽ ബേസ് ഫെയറായ 35 രൂപയും, കിലോമീറ്ററിന് 7 രൂപവെച്ച് 70 രൂപയും മിനുട്ടിന് ഒരു രൂപവെച്ച് 30 രൂപ ടൈം ചാർജും കൂടി ചേരുന്നതാണ് ആകെ ചാർജ്. ഇതോടെ ടൈം ചാര്‍ജില്‍ അന്‍പത് പൈസയുടെ വര്‍ധനവ് വരുമ്പോൾ യാത്രക്കാര്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പാണ്. നിരക്ക് വർധിപ്പിച്ചാലും യൂബർ നിരക്കുകൾ നിലവിലെ ടാക്സി നിരക്കുകളെ അപേക്ഷിച്ച് കുറവയായിരിക്കും എന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
Post Your Comments