ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കമെന്ന തീരുമാനത്തിനുപിന്നാലെയാണ് കോടതികളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. അതേസമയം, കോടതികളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.
ജസ്റ്റിസ് ദിപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രാജ്യസ്‌നേഹത്തിന്റെ ഭാഗമായാണ് തിയേറ്ററുകളിലും കോടതികളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാവശ്യം ഉയര്‍ന്നത്. എന്നാല്‍, ചട്ടപ്രകാരമല്ല ഹര്‍ജി സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി കോടതി തള്ളി. കോടതി നടപടി ക്രമങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ദിവസവും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നിന്ന് രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും ആണ് ഹര്‍ജിയിലെ ആവശ്യം.
ഒരു അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 30നാണ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
Post Your Comments