കൊൽക്കത്ത: ബംഗാളിലെ സൈനികസാന്നിധ്യത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന് നേരത്തെ വിവരം നല്‍കിയിട്ടുണ്ടെന്ന് സൈന്യം. സൈനിക പരിശീലനം നടക്കുന്നതിനെ കുറിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നാലു കത്തുകള്‍ അയച്ചിരുന്നെന്നും ഇത് അറിഞ്ഞിട്ടും മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.
ടോള്‍ പ്ലാസകളിലെ സൈനികസാന്നിധ്യത്തെ ചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി മമതാ ബാനര്‍ജി രംഗത്തു വന്നിരുന്നു. പശ്ചിമബംഗാളിൽ സൈനികഅട്ടിമറിക്ക് നീക്കം നടക്കുന്നുണ്ടെന്നും പ്രതിരോധമന്ത്രാലയം ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിയിച്ചിരുന്നില്ല എന്നുമായിരുന്നു മമതയുടെ ആരോപണം. എന്നാൽ മമത ബാനർജിയുടെ ആരോപണങ്ങളെ തകർക്കുന്ന തെളിവുകളാണ് സൈന്യം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
Post Your Comments