12ആം ക്ലാസ് വിദ്യാർത്ഥിയായ സിരിഷ് സാവിയോ ആണ് മരിച്ചത്.
കുർക്കുറെ കഴിച്ച് ദഹിക്കാതെ അസ്വാസ്ഥ്യം അനുഭവപ്പെട്ട സിരിഷിന് അന്റാസിഡ് പൗഡർ(ഇനോ എന്ന് സംശയിക്കുന്നു) വെള്ളത്തിൽ ചേർത്ത് നൽകി നിമിഷങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്.
ചെന്നെയിലെ മലർ ആശുപത്രിയിലെത്തിച്ചെങ്കിലും സിരിഷിനെ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കുർക്കുറെയും അന്റാസിഡ് പൗഡറും തമ്മിലുള്ള രാസപ്രവർത്തനമാണ് മരണകാരണമെന്നാണ് വിദഗ്ധ അഭിപ്രായം. സെന്റ്.മിഖായേൽ അകാഡമിയിലെ വിദ്യാർത്ഥിയാണ് സിരിഷ്.
Post Your Comments