തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കേരളം ക്ഷണിച്ചു വരുത്തിയതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സഹകരണ മേഖലയിലും ട്രഷറികളിലും സംഭവിച്ച പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കല്‍ സമീപഭാവിയിൽ പാവപ്പെട്ടവർക്ക് ഏറെ ഗുണം ചെയ്യും. എന്നാൽ കേന്ദ്രത്തെയും റിസർവ് ബാങ്കിനെയും എതിർത്ത് ജനത്തെ പരിഭ്രാന്തരാക്കാനാണ് ഭരണകൂടവും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ റിസര്‍വ്വ് ബാങ്ക് തുക അനുവദിച്ചിരുന്നു. എന്നിട്ടും ട്രഷറി കാലിയായതിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കണം. കേന്ദ്ര സര്‍ക്കാറിനെതിരെ ജനവികാരമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് സംശയമുണ്ടെന്നും കുമ്മനം അറിയിച്ചു.
Post Your Comments